Sunday, July 7, 2024

Wind's Wonder Chime


Who taught her to chime like that,


I wonder.


Was it the whispering of someone close


Was it a story untold, a memoir.


A Confession. A sigh.


Remnant of a pre existent.


Was it the first giggle of a baby unborn


Babbling of its escapades ahead.


Hymns of hope or longings for love.


A Soothing zephyr, lullabying to dream.



What is she, I wonder.


Was she a wind spirit,


An artist, Swaying wild,


Unattached. Bewitched .


Relishing her first stage.


Was she a sculpture,


A shard of lightning bolt,


An echo of a power allured,


Seized off her sister, the thunder.



Was she a creator, A visionary,


Molding keys of a piano


From beams of day


and gleams of dusk.


Or Was she a writer,


weaving poetry


with endless times.


The poesy of ethereal space.



What on earth, is she, I wonder.


Was she an open prayer, 


A premonition 


Was she a prophecy!


Who could taught her,


To chime like that!


And To my wonder; however broken,


she sounded the same, always.


She is indeed, an insane wonder.


©P.K.S.V

പലര്

നിലാവിന്റെ പുസ്തകത്തിൽ നീ ആകാശം

ഞാൻ, നിന്നിലൊളിക്കാൻ കൊതിച്ചൊരു കുഞ്ഞു താരം. 


കടൽപ്പരപ്പിൽ ഞാൻ ഒരു മണൽത്തരി ..

നീയോ, തിരയുടെ ഗസൽ ഗായിക ..


മലകളിൽ ധ്വനിക്കും ഉണർത്തുപാട്ട് 

നീ, ദിക്കുകൾ മുഴങ്ങും വേഴാമ്പൽപാട്ട് 


കരിയിലകളിൽ കരളും കരിവണ്ട്, 

ഞാൻ, രാവിന്റെ രോദനം ചീവീട്. 


 കഥയിൽ ഞാൻ ഒരു മിന്നാമിന്നി ..

നിലാവിന്റെ നാട്ടിലെ ജാരസന്തത്തി 


അർക്കന്റെ ശാപത്തിലിറ്റി തെറിച്ചൊരു 

ദത്തു പുത്രൻ. ഞാൻ സൂത പുത്രൻ..


കായലിൻ തരി പരല്, ഞാൻ.

നീയോ പുഴ തൻ കവര്,


ഈ നിറങ്ങളിൽ, മണങ്ങളിൽ, 

സ്വയം മറന്ന് , 

പതഞ്ഞ്, നുരഞ്ഞ്, കര കവിഞ്ഞ്

ഈ വരികളിൽ എന്തിനോ കലർന്ന് 

നാം, പല പല നീർക്കുമിള മലര്.


©P. K. S. V



To the places I love in you

I want to visit, the places

in between your words

In between your silences

In the curves of ur smiles

In your deepest of thoughts


I want to visit the place

Where your memories behold

And wait for any stimulus, 

To know if u still

Remember Us

If A signal from abode

Awaits To reborn and return.


I want to visit the place

Where your heart cease to pump

To know if any one single Pulse

Is calling out my name

To see if our talks

Still have the rhythm of the sea.


I want to visit the rounds 

Inside your eyes

To know if any glimpse 

Of me is stored beneath

To know if I still remain

In the pauses of your breath

To know if I still am the

Music in your sighs

Lightness of your soul. 

 


I want to know if in 

anywhere We still exist 

If we are not even 

A scribble in the diary.

If we are lost and dissolved 

Into the Last drop of rain 

And if we reach the place 

where nobody 

Is ever found again..



©p.k.s.v

പണ്ട്.. പണ്ട്..

പണ്ട് പണ്ട്.. ഒരുപാട് പണ്ട്..

നീ ജനിച്ചിരുന്നുവെങ്കിൽ.. 

നിന്റെ നാസികക്കൊടിക്ക് താഴെയായി വിരിഞ്ഞു നിൽക്കുന്ന ചെമ്പൂദളങ്ങളിലെ പുഞ്ചിരി കാണുവാൻ ആരാധകവൃന്ദം കാത്ത് നിൽക്കുമായിരുന്നു. .. കവിൾതടങ്ങളിലെ നുണക്കുഴികൾ മിന്നി മായുന്നത് കാണാൻ കണ്ണുകൾ പരക്കം പായുമായിരുന്നു. തെരുവോരങ്ങളിൽ നിറമുള്ള ആവരണങ്ങളാൽ മറയ്ക്കപ്പെടാത്ത മനുഷ്യർ ഉണ്ടാകുമായിരുന്നു. നിഷ്കളങ്കമായ ചിരികളും ഗൗരവമേറിയ ചിരികളും അട്ടഹാസങ്ങളും അവിടെ ഉണ്ടായിരുന്നു..മുഖം മിനുക്കാൻ മറന്ന് പോകാത്ത ലിപ്സ്റ്റിക് തേച്ച സുന്ദരികൾ ഉണ്ടായിരുന്നു. ശബ്ദത്തിനു യാത്ര ചെയ്യാൻ ഒരു മൂടുപടത്തിനോടും അനുവാദം ചോദിക്കേണ്ടതില്ലായിരുന്നു. 

അതിനാൽ എന്റെ കുട്ടി, പണ്ട് പണ്ട് കൊറോണ ഇല്ലാത്തൊരു പണ്ട്, മുത്തശ്ശിക്കും ചിരിക്കാനറിയാമായിരുന്നു. മുഖങ്ങൾ തിരിച്ചറിയാമായിരുന്നു. വർഷങ്ങൾക്കിപ്പുറം നിന്നോടിത് പറയുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് വഴിയോരങ്ങളിലെ ആ വ്യത്യസ്തതയേയാണ്. പണ്ട് കണ്ട് മറന്ന, ഇനി കാണാനാവാത്ത ആ പുഞ്ചിരികളെയാണ്.. അതിലൂടൂർന്നിറങ്ങുന്ന വർണനാതീതമായ സൗന്ദര്യത്തേയും മൂട്പടങ്ങളില്ലാത്ത പൂർണതയെയുമാണ്. 


-p.k.s.v

©mindroots

പരാതി

ഇന്നലെ വിരിഞ്ഞു ഇന്ന് മണ്ണിനെ പുൽകാനൊരുങ്ങും പൂവിനില്ല പരാതി..


ഒരു മാത്ര ഒരു വേളയൊരിടത്ത് ചാഞ്ഞിരുന്നീടുവാനാവാത്ത കാറ്റിനുമില്ല പരാതി.. 


ആയിരമായിരം കാലടികളെ ശിരസ്സിൽ ചുമന്നീടും ഭൂമിയാം ദേവിക്കുമില്ല പരാതി.. 


ചിന്തിക്കാനൊരു മനസ്സും സംസാരിക്കാനൊരു നാവും തന്നിട്ടും പരാതി നിനക്കോ മനുഷ്യാ.. 


ഓർമ്മകൾ സൂക്ഷിക്കാനൊരു തലച്ചോറും സ്നേഹത്തെയറിയാനൊരു ഹൃദയവും തന്നിട്ടും പരാതി നിനക്കോ മനുഷ്യാ.. 


പകലിനെ കാണാൻ മോഹിച്ച രാവിനോളം വരില്ലേത് കാത്തിരിപ്പുമെന്നറിയുക നീ.. 


സ്വയം കത്തിയെരിഞ്ഞും വെളിച്ചം വിതറുന്ന സൂര്യനോളം വരില്ലേത് സഹനവുമെന്നോർക്കുക നീ.. 


മഴയ്ക്ക് മണ്ണിനോടുള്ളതിനേക്കാൾ.. 

കടലിന് കരയോടുള്ളതിനേക്കാൾ.. 

വലുതല്ലേത് പ്രണയവുമെന്ന് കാണുക നീ.. 


ഈ മനോഹര തീരത്തിനിയുമൊരു ജന്മത്തിനായി ദാഹിക്കൂ..  

ഈ നിശ്വാസം നിന്റെ രക്തധമനികളെ ഉയിർകൊള്ളിക്കുന്നതിലാനന്ദിക്കൂ .. 


-p.k.s.v

©mindroots

Heaven unknown

You may be to the land of gold,  

Treasures of past and science.

U may be to the skies,  

Place of lust and wonder.

U may be to the reality,

the existent,thou truth seeker.

U may be to the places

beyond my dimensions

Of horizon after the seventh sea. 

U may be to the places 

unknown to me, 

But u will never find the place 

I live. 


There is this secret place in me, 

With flying angels and lily blossoms,  

Beaming flowers O'kissing, 

caressing butterflies, 

Whistling breeze hymning 

tacit lullabies. 

 

There is this secret place in me, 

An enticing terrain, enchanted within, 

With Floating blissful river of charm.

My mystifying garden of peace

Scribbled to a lovely poem.


U may be to the places unknown to me

But u will never find the place i live.


Dont try to stop by, to watch the

Mesmerising greens, 

To the infectious captivation 

Of ardent aroma.

Because, the place i live,

is exquisite obsession. 

Bewitched, u will never be 

able to flee from..


Go forgotten In between 

the missing Words, 

In boundless thought

Of an addictive verse.


There is this secret place in me, 

Where peacocks dance, birds sing

With murmuring deep-blue sea

And intoxicating wildness. 


Where i can be the queen of my kingdom 

Where i could get lost forever

And never come back.


-p.k.s.v.

©mindroots


ഇടതൂർന്നു വളർന്ന കണ്ടൽകാട്ടിലേയ്ക്ക് തുറന്നിട്ട ജനലഴികളിലൂടെയാണ് അവളെ ഞാൻ ആദ്യമായി കണ്ടത്.. പാലയുടെ ഗന്ധം കൊണ്ട് ഉന്മത്തമായ പൂനിലാവിൽ കുളിച്ചു നിന്നൊരു രാത്രിയിൽ.. 

അവൾ വന്നു.. കറുത്ത് മെലിഞ്ഞൊരു സുന്ദരി, അവൾക്ക് പ്രകൃതിയുടെ ഗന്ധമായിരുന്നു.. ആരേയും മയക്കുന്ന ഒരു മാദക ഗാനം അവളുടെ ചുണ്ടുകളിൽ നിന്നും ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു . കാറ്റിനെ പോലും കോൾമയിർ കൊള്ളിക്കുന്ന വശ്യമായ സംഗീതം.. ആ ഗാനത്തിലലിഞ്ഞു ഞാൻ പതിയെ എന്റെ കണ്ണുകളടച്ചു.. സ്വപ്നത്തിൽ അവൾക്ക് വെള്ളി ചിറകുകൾ വരുന്നതായും, കാലുകൾ നിലത്തുറയ്ക്കാതെയവളൊരു രക്‌തദാഹിയായി രൂപാന്തരപ്പെടുന്നതും,ഒരു കറുത്ത ദംഷ്ട്രയെന്റെ കഴുത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതും കണ്ട് ഞാൻ ഉറങ്ങി.. ഉണർന്നപ്പോളവളൊരു കുഞ്ഞു ചിത്രം പോലെ തലയിണയ്ക്ക് കീഴെ പതിഞ്ഞുറങ്ങുന്നു.. ഉണരാനാവാതെ...

കറുത്ത് മെലിഞ്ഞൊരു സുന്ദരി. 

ഒരു കൊമ്പിനാൽ എന്നിലേയ്‌ക്കാഴ്ന്നിറങ്ങിയ രക്‌തദാഹി.. 

കാടിന്റെ ഗാനവുമായി എനിക്ക് താരാട്ടായി വന്ന യക്ഷി.. 

ഇനിയും ആ കറുത്ത രാത്രികളിലൊന്നിൽ അവളെത്തുന്നതും കാത്തിരിക്ക്യയാണ് ഞാൻ .. നിശയുടെ മൂളലിനായി കാതോർക്കയാണ് ഞാൻ.

©p.k.s.v

കാട് പിടിച്ച ചിന്തകൾ.. 

ഒരു മയക്കം കൊണ്ട് ഞാനവയെ വെട്ടിനിരത്തി. 

ഇനി അവിടെ മുല്ല പൂക്കില്ല. 

കിളികൾ വരില്ല. 

മരുഭൂവിൻ ശൂന്യതയിപ്പോളെനിക്കേറെയിഷ്ടം. 


ഈ പുഞ്ചിരിയുടെ മറവിൽ... 

ഈ മൗനത്തിനു പിന്നിൽ.. 

ഒരുപാടേറെ അക്ഷരങ്ങളുണ്ട്. 

പറയപ്പെടാത്ത അർഥങ്ങൾ പേറുന്നവ.. 

വരികളായാൽ മുൾപ്പടർപ്പാകാൻ പോന്നവ.. 


അക്ഷരങ്ങളെന്നും അക്ഷരങ്ങളായിരിക്കട്ടെ.  

അർഥമില്ലായ്മ പരിഹസിക്കപ്പെടട്ടെ.

ഈ മുല്ല തൻ മുള്ളുകൾ കൊണ്ട് എന്റെ മാത്രം നെഞ്ചിലെ ചോര കിനിയട്ടെ.. 


നീ എന്റെ സന്തോഷമായിരുന്നു.. 

വരികളായിരുന്നു.. അർഥമായിരുന്നു.. ഭ്രാന്തമായ വഴികളിലെ സഹയാത്രികനായിരുന്നു.. 


നീ ഞാൻ തന്നെ ആയിരുന്നു.. 


ഇപ്പോൾ രക്തം ചിന്തുന്ന നെഞ്ചിലെ കനലായി നീ മാറിയിരിക്കുന്നു.. 

കാട് പിടിച്ച ചിന്തകളെ കാട്ടുതീയാക്കാൻ പോന്ന കനൽ.. 


വഴികളിലെ ഏകാന്തത മുമ്പുള്ളതിനേക്കാളെന്നെ ഭയപ്പെടുത്തുന്നു.. 

അതിനാലിപ്പോളാവഴി ഞാൻ പോലും പോകാറില്ലെന്നായി.. 


വഴി തുടങ്ങുന്നിടത്ത് ഞാൻ എന്റെ കല്ലറ പണിയുന്നു.. 

മുള്ളുകളുള്ള മുല്ലയെ അവിടെ നടണം.. 


വഴിയിലെ അന്ധകാരം കാണാതിടാൻ ഞാൻ കണ്ണടയ്ക്കാം.. 

ഇനി ഈ അക്ഷരങ്ങൾ മുൾപ്പടർപ്പുകളായാലും പേടിക്കേണ്ടതില്ലല്ലോ.. 

ഒന്നും പേടിക്കണ്ടതില്ല ..

©p.k.s.v

അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു പോയി 

എൻ ഹൃദയത്തിൻ ആഴങ്ങളിൽ 

നിൻ ഓർമ്മകളെന്നും ഞാൻ മറച്ചു വെച്ചു 

മറക്കുവാനാവില്ലയെങ്കിലും അവയെന്നിൽ 

മുറിവിടും തേങ്ങലായി വേദനയായി 

നീ എനിക്കില്ലെന്നറിവീലും 

നിൻ സ്നേഹമെന്നവകാശമല്ലെങ്കിലും 

നിൻ ഹൃദയം എനിക്കായി പകുത്തു നല്കില്ലെങ്കിലും 

അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു പോയി 

ഒരു നോക്ക് കാണുവാൻ എൻ മിഴികളിന്നൊരുപാട് ആശിച്ചു പോയി 


എവിടെയും തിരയുന്നു നിന്നെ ഞാൻ

നീ മറയുന്നതെന്തിനെൻ മനസ്സിൽ നിന്നോ 

അറിയില്ല നീയെൻ ഹൃദയത്തെ അതിൻ സ്പന്ദനം നിലയ്ക്കും വരെ 

എത്രയാകന്നാലും എത്ര അടർന്നാലും നീ 

അറിവീല്ല 

നിൻ ഓർമകളെന്നിൽ അനശ്വരമെന്ന് 

അതിൻ സൗരഭ്യംഎന്നുമെൻ ജീവനെന്ന് 

സൗഹൃദമെന്ന പേരിനാലാസത്യത്തെ 

നമ്മിൽ നമുക്ക് കുഴിച്ചുമൂടാമെന്നും ഒളിച്ചുവെയ്ക്കാം 

എങ്കിലും നീയെൻ സ്വപ്നങ്ങളിൽ നിന്ന് 

മാഞ്ഞുപോവതെൻ ആശയല്ല 

അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയി 

അത്രമേൽ നീയെന്നിൽ ജീവനായി 


ഒരു കൊച്ചുകണ്ണുനീർ എൻ മിഴിയിൽ നിന്നടരുന്നു 

ഹൃദയം നുറുങ്ങുന്ന വേദനയാൽ ഞാനെഴുതുന്നു 

എന്നെന്നും നിനക്കായ് മാത്രം.

©p.k.s.v

Just Stories

The first part of the story is just cliche.. 

Heart break was from love ofcourse.. 

The second part also must be cliche for you. 

But never for me. 

What changed me was STORIES.. 

Is that too normal to you? 

I guess not.


Everything became different after this quote i read, 

"In that wayside Inn, 

one evening time,  

together, till we part,

tell stories again again,

tell stories until u are melted with time.

Even if that is nothing of a story, 

Know this, 

Neither the earth weigh more, 

nor the sea depth's more 

than the stories.."


And then I start seeing everybody as a story. That's what we all wanted right..Rejuvenation..

So I read stories. 

I write stories..

You are my story, and I am your story.

We are the stories of someone else..

Either romantic, dramatic, breath taking, psychotic or whatever.

You can decide which way you want

To fill up the rest. 

I know it now.

And I was HEALED.


©p.k.s.v

ഒരു രാത്രിമഴയിൽ

പ്രണയിച്ചിടുന്നു ഞാൻ,

മഴയേറ്റ വഴിയേ, 

നനവേറ്റ പുല്ലിനെ, 

മഴ തന്നൊലിയെ, 

മിന്നുമാകാശത്തെ, 

ഇമ്പമാം പ്രകമ്പത്തെ, 

ഏകാന്തമീ നിശയെ, 

കുളിരിനെ, പുതപ്പിനെ,

മഴയ്‌ക്കൊപ്പമെൻ നിദ്രയെ.


-p.k.s.v.

©mindroots

FULL STOP

I am the simplest among the simple people.

I am the worthless among the unworthy.

I am the weirdest among the romanticists.

I am nobody but a heap of dust.

I am nobody but a weed in the water.

I am nothing,just a simple thing.

I am the craziest among the freaks.

I am a dirt in the chimney wall.

I am the silliest among the pitiful.

I am the outsider, the vagabond.

I am just a hole in the wall.

Space between the words.

Silence of the vacancy.


 I AM THE FULL STOP•

©p.k.s.v

Fire, She is!

Born from the rocks, 

Tamed by the Sun, 

Her name, from the yellow, 

Fire, she will be to you, 

That beauty, she is, The Gold, 

and her quality is what

the folks praise, 

but with a price tag.

©p.k.s.v

മേഘമൽഹാർ

 അവളൊരു കടലായിരുന്നു..

അക്ഷരങ്ങളാൽ തോരാത്ത മഴ പെയ്യിക്കാനും, ആ മഴയത്ത് ഊഷ്മളമായ ഒരു കുടയാവാനും അവൾക്ക് കഴിഞ്ഞിരുന്നു.. പ്രഭാതത്തിലെ ആദ്യ രശ്മി പോലെ ശാലീനതയാർന്നവൾ..

ഇടവഴിയിലെവിടെയോ വെച്ചൊരു നിമിത്തം പോലെ.. പാതി മുറിഞ്ഞൊരു സ്വപ്നത്തിന്റെ ബാക്കിയെന്ന പോലെ അവളുടെ കഥയിലേക്കവനും വന്നു കയറി..

വിത്തുകൾ കൊണ്ട് വനങ്ങൾ സൃഷ്ടിക്കുന്നവൾക്കവനൊരു വസന്തമായി..

ദിനങ്ങളും രാവുകളും കടന്നു  പോയി..

ഒരിക്കലെപ്പോഴോ പഴയ കഥയിലെ നായിക നായികന്മാരായി അവർ തങ്ങളെ വായിച്ചറിഞ്ഞു.. മറന്നു വെച്ചെന്നു തോന്നിപ്പിച്ചുവെങ്കിലും വേരറ്റ് പോകുവാനാഗ്രഹിക്കാത്ത ഒരു താമരപ്പൂവ് ഇപ്പോഴും ഉള്ളിൽ പൂത്തു നിൽപ്പുണ്ടെന്നതവരറിഞ്ഞു.

വീടുവിക്കാൻ പാട് പെടുന്നൊരട്ടയെ പോലെ നോവിച്ചിരുന്ന, ഉറങ്ങാൻ  അനുവദിക്കാതിരുന്ന ഒരു ബാല്യ കാല ഓർമയിൽ അവർ തമ്മിൽ വീണ്ടും കണ്ടുമുട്ടി.

പ്രണയം പലപ്പോഴും അങ്ങനെയാണ്..

അനിർവചനീയമായ ലഹരി നുകരുന്ന വീഞ്ഞെന്നതിനെ കവികൾ പാടിയത് വെറുതേയല്ല.

മധുവന്തിയുടെയും വൃന്ദാവന സാരംഗിയുടെയും ഈണങ്ങളിൽ, കന്യാകുമാരിയുടെ അലകളിൽ വിരിഞ്ഞ ഒരു ചുവന്ന താമരപ്പൂവ്..ചെവി ചേർത്ത് വെച്ചാൽ കടലിന്റെ,അവളുടെ കഥ പറയുന്ന ശംഖൊലി.

കേട്ട് മതിവരാത്തൊരു കരയായി അവനും.

എത്ര തിരയടിച്ചാലും മാഞ്ഞു പോകാത്തൊരു കവിത പോലെ, ഒഴുകിയകലാനാവാതെ അവരിപ്പോഴും എന്നിൽ തങ്ങി നിൽപ്പുണ്ട്..ചെമ്പകം പൂത്തു നിൽക്കുന്ന സുഗന്ധവുമായി.. ഒരിക്കലും മറക്കാത്ത മരിക്കാത്ത പ്രണയകാവ്യം..

മേഘമൽഹാർ..🌿

©p.k.s.v

നിങ്ങൾ പലരായി പലതായി ജനിച്ചു മരിച്ചുവോ?

നിങ്ങൾ ഒരാളെ പ്രണയിച്ചിട്ടുണ്ടോ.

ഓരോ ദിനവും അവളെ മാത്രം ഓർത്ത് പുലർന്നിട്ടുണ്ടോ..

ഓരോ രാവും അവളെയോർത്ത് മയങ്ങിയിട്ടുണ്ടോ..

ഓരോ മഴയും അവളായി നിനച്ചു നനഞ്ഞിട്ടുണ്ടോ..

ഓരോ തിരയും അവളെന്നോർത്ത് മുങ്ങിനിവർന്നിട്ടുണ്ടോ..

ഓരോ വരിയും അവൾക്കായി മാത്രം എഴുതിയിട്ടുണ്ടോ..

പ്രിയമുള്ള ഓരോ പുസ്തകവും അവൾ വായിക്കുമെന്നോർത്ത് വായനാ മുറിയിൽ മറന്നു വെച്ചിട്ടുണ്ടോ..

വാചാലമായ മൗനങ്ങളൊക്കെയും അവൾക്കായി മാത്രം സമർപ്പിച്ചിട്ടുണ്ടോ..

കാട് പൂക്കുന്നിടത്ത്.. കഥകളി ഉണരുന്ന പ്രഭാതങ്ങളിൽ.. ചെമ്പക ഗന്ധം മദിക്കുന്ന.. നന്ത്യാവട്ട പൂക്കൾ കൊഴിഞ്ഞ ഇടവഴികളിൽ.. നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ..

പറയാൻ വന്നത് പകുതിയിലൊതുക്കി നിങ്ങൾ നടന്നപ്പോൾ അയാളുടെ ഉള്ളൊന്നു പിടഞ്ഞത് അവളറിഞ്ഞുവോ..

അന്നുരുകിയ മഞ്ഞിൽ നിങ്ങളുമൊരു പുഴയായി കര കവിഞ്ഞൊഴുകി അലഞ്ഞിരുന്നുവോ..

നിങ്ങളെ നിങ്ങൾ അറിഞ്ഞിരുന്നുവോ..

നിങ്ങളും ഒരാളെ പ്രണയിച്ചിരുന്നുവോ..

©p. k. s. v

The Change

Of many things,

You are the picture I see

From my dusty window pane

Brownish straw leaves, old, elegant

The hay that smells of tomorrow

Misty white snow from

A fallen cloud piece

A stream confused,

of an untold path. 


Of many things,

You are  a Disrupted wind,

Aimless tide in a wuthering height

The wildest tale with a never ending quest

Stolen glance, a smile so foolishly slipped

A secret prophecy or the 

Termites savouring it. 


Of all things,

you remind me of earth

But not just the green poetic one,

The damp deep moist one,

The one merge of pure wood dust

And ashes of grey,

Soaked with the drizzle

of a monzood wind. 


Of all things, you remind me

We are nothing but the same 

A mere thought,

A philosophy

A verse Of the soil. 


You remind me of not a singular piece,

You are a season, the change

You are my remembrance.

You are what happens.


We are many.

©p.k.s.v.

ഋതുക്കളല്ലാതവർ

വർഷങ്ങൾക്കിപ്പുറവും എന്നെ ഓർമിക്കുന്നവരെ. നിങ്ങൾ ഓരോരുത്തരും എന്നെ അത്ഭുതപ്പെടുത്തുന്നു..

എന്നെ കടന്നു പോകാത്ത ഒരു നോക്ക്.. ഒരു ചെറു പുഞ്ചിരി.. ഓർക്കുന്നു എന്ന വാക്ക്..

ഇതിലൊക്കെയും ഞാൻ കടപുഴകി വീണു പോകുന്നു..

അമിതമായ,അളവുകളില്ലാത്ത ഒരു ആനന്ദത്തിൽ....നിലയില്ലാത്ത സ്നേഹചുഴികളിൽ, അഗാധമായി ഞാൻ വീണുപോകുന്നു...

ചിതലരിക്കാൻ തുടങ്ങിയ മനസിന്റെ വേരുകളിൽ ഓർമ്മചെടികൾ നട്ടു ഹരിതാഭ പടർത്തുന്നു..

ഇരുളടഞ്ഞ മസ്തക അറകളിലെ ചുമരിന്റെ വിടവിലൂടുള്ളയീ നെടുവീർപ്പുകൾക്ക് കാതുകളാവുന്നു..

വർഷങ്ങൾക്കിപ്പുറവും എന്നെ ഓർമിക്കുന്നവരെ..

നിങ്ങൾ ഓരോരുത്തരും എന്നെ അത്ഭുതപ്പെടുത്തുന്നു..

സ്നേഹത്താൽ നിങ്ങളെന്നെ അടിമപ്പെടുത്തുന്നു..

മറന്ന് പോകുമെന്ന് കരുതുന്ന നിമിഷങ്ങളിലൊക്കെയും അത്യന്തം ദയാവായ്പ്പോടെ

ശിഖരങ്ങൾ നീട്ടി നിങ്ങൾ എന്നെ വാരിപുണരുന്നു..

ചിതലരിക്കാൻ തുടങ്ങിയ മനസിന്റെ വേരുകളിൽ ഓർമ്മചെടികൾ നട്ടു ഹരിതാഭ പടർത്തുന്നു..

ഇരുളടഞ്ഞ മസ്തക അറകളിലെ ചുമരിന്റെ വിടവിലൂടുള്ളയീ നെടുവീർപ്പുകൾക്ക് കാതുകളാവുന്നു..

വർഷങ്ങൾക്കിപ്പുറവും എന്നെ ഓർമിക്കുന്നവരെ. ഞാൻ നിങ്ങളോടോക്കെയും കടപ്പെട്ടിരിക്കുന്നു.

നിങ്ങളില്ലാതെ ഒരു കാലവും എന്നിൽ കടന്നു പോയിട്ടില്ല..സമാനതകൾ ഇല്ലാത്ത ഒരു ആശ്വാസം നിങ്ങളെന്നിൽ നിറയ്ക്കുന്നു....

എന്നെ വളർത്തിയവരെ, എന്നെ തളർത്തിയവരെ..നിങ്ങളാൽ ഉരുവാക്കപ്പെട്ടതാണെന്റെ ലോകം..

ഭാഷകൾക്കും വികാരങ്ങൾക്കുമതീതമായി..

നിശബ്ദമായി, എന്നാലതിതീവ്രമായി..

ഞാൻ നിങ്ങളെയൊക്കെയും പ്രണയിച്ചു പോകുന്നു.

നിങ്ങളെന്നിൽ കാടുകൾ പോലെ പടർന്നു കഴിഞ്ഞിരിക്കുന്നു..

©P.K.S.V

Wind's Wonder Chime

Who taught her to chime like that, I wonder. Was it the whispering of someone close Was it a story untold, a memoir. A Confession. A sigh. R...