വർഷങ്ങൾക്കിപ്പുറവും എന്നെ ഓർമിക്കുന്നവരെ. നിങ്ങൾ ഓരോരുത്തരും എന്നെ അത്ഭുതപ്പെടുത്തുന്നു..
എന്നെ കടന്നു പോകാത്ത ഒരു നോക്ക്.. ഒരു ചെറു പുഞ്ചിരി.. ഓർക്കുന്നു എന്ന വാക്ക്..
ഇതിലൊക്കെയും ഞാൻ കടപുഴകി വീണു പോകുന്നു..
അമിതമായ,അളവുകളില്ലാത്ത ഒരു ആനന്ദത്തിൽ....നിലയില്ലാത്ത സ്നേഹചുഴികളിൽ, അഗാധമായി ഞാൻ വീണുപോകുന്നു...
ചിതലരിക്കാൻ തുടങ്ങിയ മനസിന്റെ വേരുകളിൽ ഓർമ്മചെടികൾ നട്ടു ഹരിതാഭ പടർത്തുന്നു..
ഇരുളടഞ്ഞ മസ്തക അറകളിലെ ചുമരിന്റെ വിടവിലൂടുള്ളയീ നെടുവീർപ്പുകൾക്ക് കാതുകളാവുന്നു..
വർഷങ്ങൾക്കിപ്പുറവും എന്നെ ഓർമിക്കുന്നവരെ..
നിങ്ങൾ ഓരോരുത്തരും എന്നെ അത്ഭുതപ്പെടുത്തുന്നു..
സ്നേഹത്താൽ നിങ്ങളെന്നെ അടിമപ്പെടുത്തുന്നു..
മറന്ന് പോകുമെന്ന് കരുതുന്ന നിമിഷങ്ങളിലൊക്കെയും അത്യന്തം ദയാവായ്പ്പോടെ
ശിഖരങ്ങൾ നീട്ടി നിങ്ങൾ എന്നെ വാരിപുണരുന്നു..
ചിതലരിക്കാൻ തുടങ്ങിയ മനസിന്റെ വേരുകളിൽ ഓർമ്മചെടികൾ നട്ടു ഹരിതാഭ പടർത്തുന്നു..
ഇരുളടഞ്ഞ മസ്തക അറകളിലെ ചുമരിന്റെ വിടവിലൂടുള്ളയീ നെടുവീർപ്പുകൾക്ക് കാതുകളാവുന്നു..
വർഷങ്ങൾക്കിപ്പുറവും എന്നെ ഓർമിക്കുന്നവരെ. ഞാൻ നിങ്ങളോടോക്കെയും കടപ്പെട്ടിരിക്കുന്നു.
നിങ്ങളില്ലാതെ ഒരു കാലവും എന്നിൽ കടന്നു പോയിട്ടില്ല..സമാനതകൾ ഇല്ലാത്ത ഒരു ആശ്വാസം നിങ്ങളെന്നിൽ നിറയ്ക്കുന്നു....
എന്നെ വളർത്തിയവരെ, എന്നെ തളർത്തിയവരെ..നിങ്ങളാൽ ഉരുവാക്കപ്പെട്ടതാണെന്റെ ലോകം..
ഭാഷകൾക്കും വികാരങ്ങൾക്കുമതീതമായി..
നിശബ്ദമായി, എന്നാലതിതീവ്രമായി..
ഞാൻ നിങ്ങളെയൊക്കെയും പ്രണയിച്ചു പോകുന്നു.
നിങ്ങളെന്നിൽ കാടുകൾ പോലെ പടർന്നു കഴിഞ്ഞിരിക്കുന്നു..
©P.K.S.V
No comments:
Post a Comment