പണ്ട് പണ്ട്.. ഒരുപാട് പണ്ട്..
നീ ജനിച്ചിരുന്നുവെങ്കിൽ..
നിന്റെ നാസികക്കൊടിക്ക് താഴെയായി വിരിഞ്ഞു നിൽക്കുന്ന ചെമ്പൂദളങ്ങളിലെ പുഞ്ചിരി കാണുവാൻ ആരാധകവൃന്ദം കാത്ത് നിൽക്കുമായിരുന്നു. .. കവിൾതടങ്ങളിലെ നുണക്കുഴികൾ മിന്നി മായുന്നത് കാണാൻ കണ്ണുകൾ പരക്കം പായുമായിരുന്നു. തെരുവോരങ്ങളിൽ നിറമുള്ള ആവരണങ്ങളാൽ മറയ്ക്കപ്പെടാത്ത മനുഷ്യർ ഉണ്ടാകുമായിരുന്നു. നിഷ്കളങ്കമായ ചിരികളും ഗൗരവമേറിയ ചിരികളും അട്ടഹാസങ്ങളും അവിടെ ഉണ്ടായിരുന്നു..മുഖം മിനുക്കാൻ മറന്ന് പോകാത്ത ലിപ്സ്റ്റിക് തേച്ച സുന്ദരികൾ ഉണ്ടായിരുന്നു. ശബ്ദത്തിനു യാത്ര ചെയ്യാൻ ഒരു മൂടുപടത്തിനോടും അനുവാദം ചോദിക്കേണ്ടതില്ലായിരുന്നു.
അതിനാൽ എന്റെ കുട്ടി, പണ്ട് പണ്ട് കൊറോണ ഇല്ലാത്തൊരു പണ്ട്, മുത്തശ്ശിക്കും ചിരിക്കാനറിയാമായിരുന്നു. മുഖങ്ങൾ തിരിച്ചറിയാമായിരുന്നു. വർഷങ്ങൾക്കിപ്പുറം നിന്നോടിത് പറയുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് വഴിയോരങ്ങളിലെ ആ വ്യത്യസ്തതയേയാണ്. പണ്ട് കണ്ട് മറന്ന, ഇനി കാണാനാവാത്ത ആ പുഞ്ചിരികളെയാണ്.. അതിലൂടൂർന്നിറങ്ങുന്ന വർണനാതീതമായ സൗന്ദര്യത്തേയും മൂട്പടങ്ങളില്ലാത്ത പൂർണതയെയുമാണ്.
-p.k.s.v
©mindroots
No comments:
Post a Comment