Sunday, July 7, 2024

അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു പോയി 

എൻ ഹൃദയത്തിൻ ആഴങ്ങളിൽ 

നിൻ ഓർമ്മകളെന്നും ഞാൻ മറച്ചു വെച്ചു 

മറക്കുവാനാവില്ലയെങ്കിലും അവയെന്നിൽ 

മുറിവിടും തേങ്ങലായി വേദനയായി 

നീ എനിക്കില്ലെന്നറിവീലും 

നിൻ സ്നേഹമെന്നവകാശമല്ലെങ്കിലും 

നിൻ ഹൃദയം എനിക്കായി പകുത്തു നല്കില്ലെങ്കിലും 

അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു പോയി 

ഒരു നോക്ക് കാണുവാൻ എൻ മിഴികളിന്നൊരുപാട് ആശിച്ചു പോയി 


എവിടെയും തിരയുന്നു നിന്നെ ഞാൻ

നീ മറയുന്നതെന്തിനെൻ മനസ്സിൽ നിന്നോ 

അറിയില്ല നീയെൻ ഹൃദയത്തെ അതിൻ സ്പന്ദനം നിലയ്ക്കും വരെ 

എത്രയാകന്നാലും എത്ര അടർന്നാലും നീ 

അറിവീല്ല 

നിൻ ഓർമകളെന്നിൽ അനശ്വരമെന്ന് 

അതിൻ സൗരഭ്യംഎന്നുമെൻ ജീവനെന്ന് 

സൗഹൃദമെന്ന പേരിനാലാസത്യത്തെ 

നമ്മിൽ നമുക്ക് കുഴിച്ചുമൂടാമെന്നും ഒളിച്ചുവെയ്ക്കാം 

എങ്കിലും നീയെൻ സ്വപ്നങ്ങളിൽ നിന്ന് 

മാഞ്ഞുപോവതെൻ ആശയല്ല 

അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയി 

അത്രമേൽ നീയെന്നിൽ ജീവനായി 


ഒരു കൊച്ചുകണ്ണുനീർ എൻ മിഴിയിൽ നിന്നടരുന്നു 

ഹൃദയം നുറുങ്ങുന്ന വേദനയാൽ ഞാനെഴുതുന്നു 

എന്നെന്നും നിനക്കായ് മാത്രം.

©p.k.s.v

No comments:

Post a Comment

Wind's Wonder Chime

Who taught her to chime like that, I wonder. Was it the whispering of someone close Was it a story untold, a memoir. A Confession. A sigh. R...