നിലാവിന്റെ പുസ്തകത്തിൽ നീ ആകാശം
ഞാൻ, നിന്നിലൊളിക്കാൻ കൊതിച്ചൊരു കുഞ്ഞു താരം.
കടൽപ്പരപ്പിൽ ഞാൻ ഒരു മണൽത്തരി ..
നീയോ, തിരയുടെ ഗസൽ ഗായിക ..
മലകളിൽ ധ്വനിക്കും ഉണർത്തുപാട്ട്
നീ, ദിക്കുകൾ മുഴങ്ങും വേഴാമ്പൽപാട്ട്
കരിയിലകളിൽ കരളും കരിവണ്ട്,
ഞാൻ, രാവിന്റെ രോദനം ചീവീട്.
കഥയിൽ ഞാൻ ഒരു മിന്നാമിന്നി ..
നിലാവിന്റെ നാട്ടിലെ ജാരസന്തത്തി
അർക്കന്റെ ശാപത്തിലിറ്റി തെറിച്ചൊരു
ദത്തു പുത്രൻ. ഞാൻ സൂത പുത്രൻ..
കായലിൻ തരി പരല്, ഞാൻ.
നീയോ പുഴ തൻ കവര്,
ഈ നിറങ്ങളിൽ, മണങ്ങളിൽ,
സ്വയം മറന്ന് ,
പതഞ്ഞ്, നുരഞ്ഞ്, കര കവിഞ്ഞ്
ഈ വരികളിൽ എന്തിനോ കലർന്ന്
നാം, പല പല നീർക്കുമിള മലര്.
©P. K. S. V
No comments:
Post a Comment